Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക മേഖല സംരക്ഷിക്കാൻ നടപടി വേണം : കിസാൻ ജനത

27 Jul 2024 12:51 IST

Preyesh kumar

Share News :

തുറയൂർ: പ്രകൃതിക്ഷോഭം വന്യമൃഗ ശല്യം തുടങ്ങിയവയാൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് കിസാൻ ജനത തുറയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തല കാർഷിക വികസന സമിതികൾ സജീവമാക്കുകയും കർഷകർക്കും കർഷക തൊഴിലാളികൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷനുകൾ മുടക്കമില്ലാതെ നൽകാനാവശ്യമായ നടപടികളുണ്ടാകണമെന്നും പലതരത്തിലും കർഷകർ അനുഭവിച്ചുകൊണ്ടരിക്കുന്ന അവഗണനയ്ക്ക് പരിഹാരം കാണുന്നതിനും

 അതിജീവനത്തിനും സംസ്ഥാനത്ത് കാർഷിക ബജറ്റ് കൊണ്ടുവരണമെന്നും കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കിസാൻ ജനത ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് വെള്ളോട്ട് യോഗം ഉദ്ഘാടനം ചെയ്തു.


മുണ്ടാളി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രതീഷ് , മധു മാവുള്ളാട്ടിൽ , വള്ളിൽ പ്രഭാകരൻ , അനിത ചാമക്കാലയിൽ , ഇ.വി.ചന്ദ്രൻ , കെ.ടി.പ്രമോദ് , മനൂപ് മേലാൽ എന്നിവർ സംസാരിച്ചു. ഒ.എം.സതീശൻ സ്വാഗതവും പൊടിയാടി കേശവൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News