Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്ക് സൗജന്യമായി കളർ ബുക്ക് വിതരണം നടത്തി.

20 Jan 2025 15:05 IST

UNNICHEKKU .M

Share News :

മുക്കം: ഗോതമ്പറോഡ് ഹെവൻസ് പ്രീ സ്കൂൾ 5-ാം വാർഷികത്തോടനുബന്ധിച്ച് കൊടിയത്തൂർ, കാരശ്ശേരി, കീഴ്പറമ്പ്, മുക്കം പഞ്ചായത്തുകളിലെ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൌജന്യമായി കളറിംഗ് ബുക്കുകൾ സമ്മാനിക്കുന്നു. വിതരണോദ്ഘാടനം ഗോതമ്പറോഡ് ഹെവൻസ് സ്കൂളിൽ ഹെവൻസ് സെക്ഷൻ ഓഫീസർ അബ്ദുസമദ് എൻ.എൻ നിർവഹിച്ചു. ഹെവൻസ് സെക്ഷൻ ഹെഡ് യൂനുസ് ടി.എം, ഹെവൻസ് വൈസ് പ്രിൻസിപ്പൽ ഹസീന, എ.എം.ഐ പ്രിൻസിപ്പൽ ശിഹാബുൽ ഹഖ് പിപി, അഡ്മിനിസ്ട്രേറ്റർ സാലിം ജീറോഡ്, ഫൈസൽ പുതുക്കുടി തുടങ്ങിയവർ സംബന്ധിച്ചു. കളറിംഗ് മത്സത്തിൽ വിജയികളാവുന്ന 10 പേർക്ക് മമ്പാട് റിവർ ലാൻഡ് പാർക്ക് സന്ദർശിക്കാനുള്ള കോംബോ ടിക്കറ്റും, മികച്ച നിറം നൽകുന്ന മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനങ്ങളും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകും. കളറിംഗ് മത്സരം ഉൾക്കൊള്ളുന്ന കളറിംഗ് ബുക്ക് സൌജന്യമായി ലഭിക്കാൻ താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യൂ...ഹെവൻസ് കളറിംഗ് ബുക്ക്‌* *REGISTRATION FORM*

https://surveyheart.com/form/678dae3893dfaa22cdaceed . കൂടുതൽ വിവരങ്ങൾക്ക് : +919946913798 

 _

Follow us on :

More in Related News