Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് ചെറുക്കുക: വെൽഫെയർ പാർട്ടി

27 Apr 2025 23:01 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : രാജ്യത്ത് നടക്കുന്ന വെറുപ്പിൻ്റെയും, അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തെ പരസ്പര സാഹോദര്യത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും ചെറുക്കാൻ സാധ്യമാകണമെന്ന് വെൽഫെയർ പാർട്ടി.

"നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദ യാത്രയുടെ പ്രചരണാർത്ഥം മുൻസിപ്പൽ പ്രസിഡണ്ട് റഷീദ് മാസ്റ്റർ നയിക്കുന്ന വാഹന പ്രചരണ പദയാത്രക്ക് തുടക്കം കുറിച്ച് നീറാട് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ കൗൺസിലർ ത്വാഹിറാ ഹമീദ്, ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മുനിസിപ്പൽ സെക്രട്ടറി യൂസുഫ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സഹീർ നീറാട് സ്വാഗതവും രായിൻ കുട്ടി നന്ദിയും പറഞ്ഞു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഫയാസ് ഹബീബ്, ഇൻസാഫ് കെ കെ, അൻഷദ് കെ എന്നിവർ പ്രസംഗിച്ചു.

മേലങ്ങാടിയിൽ നിന്ന് മുസ്ലിയാരങ്ങാടി വരെയുള്ള പദയാത്ര മണ്ഡലം പ്രസിഡണ്ട് സലിം വാഴക്കാട് ഉദ്ഘാടനം ചെയ്തു. മുസ്ലിയാരങ്ങാടിയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഷ്റഫ് കെ കെ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. റഷീദ് മുസ്ലിയാരങ്ങാടി, സൈതലവി ടി , നാജിയ പി പി, നൗഷാദ് മുസ്ലിയാരങ്ങാടി എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ അബ്ദു റഷീദ് മാസ്റ്റർ എൻ എം സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു.

Follow us on :

More in Related News