Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തബാധിതർക്ക് കൈതാങ്ങായി ഷെൽറ്റർ ഇന്ത്യ പെരുന്നാൾ വസ്ത്ര വിതരണം ആരംഭിച്ചു

17 Mar 2025 13:38 IST

Saifuddin Rocky

Share News :


പുളിക്കൽ : വയനാട് ജില്ലയിലെ ചുരൽ മല മുണ്ടക്കൈ, പൊത്തുമല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കുള്ള പുതു വസ്ത്രങ്ങൾ ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബ്ദുറഹിമാൻ മനോളി, ഫത്താഹ് മേപ്പാടിക്ക് നൽകി വിതരണകർമം ആരംഭിച്ചു.

കേരളം, തമിഴ്നാട്, ജാർഖണ്ഡ് , ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ അനാഥകൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരും, കിഡ്നി, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവരെയുമാണ് ഈ വർഷം വസ്ത്ര വിതരണത്തിന് തെരഞ്ഞെടുത്തത്.

റിലീഫ് കോർഡിനേറ്റർ എം അബദുള്ള മാസ്റ്റർ,മറ്റു കോർ ഡിനേറ്റർമാരായ കാസിം കെ, ഹാരിസ്, നബ്ഹാൻ എം എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News