Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 10:23 IST
Share News :
ഉദുമ : കാസര്‍കോട് ജില്ല മര്‍ച്ചന്റ് നേവി അസോസിയേഷന് നേതൃത്വത്തില്‍ പാലക്കുന്ന് ഓഫീസില്‍ ചികിത്സാ സഹായവും അനുമോദനവും സംഘടിപ്പിച്ചു. ഡോ. നൗഫല്‍ കളനാട് പരിപാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് അനുമോദിച്ചത്. മര്‍ച്ചന്റ് നേവി അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ടി വി സുരേഷ് അധ്യക്ഷത വഹിച്ചു. ന്യൂസി ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ്, വനിതാ വിംഗ് പ്രസിഡന്റ് വന്ദന സുരേഷ്, രമ്യ വിനോദ്, ലതിക സുരേന്ദ്രന്, ശ്രീജ ഹരി. ശ്രുതി ശരത് ചന്ദ്രന്, ആംബുജാക്ഷന്‍ ആടിയം, മുരളി താരാ, സുരേന്ദ്രന്, പുരേന്ദ്രനാഥ്, സുനില്‍കുമാര്‍, പ്രജ്വല കൃഷ്ണന്, സോനാ ശശി, അനീഷ് പി വി എന്നിവര്‍ സംസാരിച്ചു. ഋതുരാജ് പാലക്കുന്ന് സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി അഞ്ജലി അശോക് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.