Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 09:24 IST
Share News :
കാസർഗോഡ് : 'ലഹരിയെ അകറ്റാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശവുമായി ജെ സി ഐ പാക്കത്തിന്റെയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കാസറഗോഡ് പ്രെസ്സ് ക്ലബ്ബ് ജംക്ഷൻ മുതൽ ബേക്കൽ കോട്ട വരെ നടത്തിയ മാരത്തോൺ എ എസ് പി ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു.അന്തർദേശീയ മാരത്തോൺ ജേതാവ് ചന്ദ്രൻ വി വി പാക്കം നയിച്ച ദീർഘദൂര ഓട്ടത്തിൽ മാരത്തോൺ താരമായ സനൽ മുക്കൂട്, സൈനികൻ ബാബു എന്നിവരും ബേക്കൽഫോർട്ട് ബാഡ്മിന്റൺ ക്ലബ് താരങ്ങളും ജെ സി ഐ അംഗങ്ങളും പങ്കെടുത്തു.കലാകായിക മത്സരങ്ങളിലൂടെയും ശക്തമായ പ്രചാരണങ്ങളിലൂടെയും നമ്മുടെ യുവതയെ ലഹരി വലയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് ഉദ്‌ഘാടകൻ എ എസ് പി ബാലകൃഷ്ണൻ നായർ ആഹ്വാനം ചെയ്തു. യോഗത്തിൽ ജെ സി ഐ പാക്കം പ്രസിഡന്റ് വി ഹരിഹരൻ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് ജനറൽ സെക്രട്ടറി എം വിനീത്, പ്രസിഡന്റ് വി എം ബാബുരാജ്, ബേക്കൽഫോർട്ട് ബാഡ്മിന്റൺ ക്ലബ് സെക്രട്ടറി സതീശൻ പാക്കം, അശോകൻ രചന, രാജേഷ് കൂട്ടക്കനി എന്നിവർ ആശംസ അർപ്പിച്ചു. ഷൈജിത്ത് കരുവാക്കോട് സ്വാഗതവും സജു പെരിയ നന്ദിയും പറഞ്ഞു. പതിനാ റിലധികം കിലോ മീറ്ററുകൾ താണ്ടി മാ രത്തോൺ പൂർത്തികരിച്ച 51 കായിക താരങ്ങൾക്കും മെഡലുകളും ഉപഹാരങ്ങളും നൽകി.
Follow us on :
More in Related News
Please select your location.