Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 21:03 IST
Share News :
കടുത്തുരുത്തി: ലഹരിക്കെതിരെ വ്യത്യസ്ത സന്ദേശവുമായി കടുത്തുരുത്തി മൈക്കിൾ സ്കൂൾ. ഈ വർഷം ലഹരിക്കെതിരെ ഗോളടിച്ചാണ് സ്കൂളിലെ വിദ്യാർഥികൾ സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ചത്.
സ്കൂൾ മാനേജർ ഫാദർ തോമസ് ആനി മൂട്ടിലിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും, വിദ്യാഭ്യാസ വകുപ്പിന്റെയും, ആഭ്യന്തരവകുപ്പിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ലഹരി കഴിക്കുന്നവർ ജീവിതത്തിൽ എന്തെങ്കിലും നേടുന്നുണ്ട് എന്ന് വിചാരിച്ചാൽ അത് പരാജയം മാത്രമാണ് നേടുന്നതെന്നും, ലഹരിയോട് "നോ" പറഞ്ഞ് ആരോഗ്യപരമായ ഒരു ജീവിതം നേടിയെടുക്കാൻ എല്ലാ യുവജനങ്ങളും, വിദ്യാർത്ഥികളും ശ്രദ്ധിക്കണമെന്നും ശ്രീ മോൻസ് ജോസഫ് പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി എന്ന നിലയിൽ തന്നെ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ സി. ജോൺ മുഖ്യപ്രഭാഷണം നടത്തി.
ലഹരിക്കെതിരെ ഗോൾ പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട വിവിധ പരിപാടികളുടെ ഉദ്ഘാടനം ത്രിതല പഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസ, ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നിർവഹിച്ചു.
വിദ്യാർത്ഥികളും, അധ്യാപകരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ടൗണിൽ സന്ദർശനത്തിന് എത്തിയവരും, ഓട്ടോറിക്ഷ, ചുമട്ടുതൊഴിലാളി, ടിമ്പർ വർക്കേഴ്സ്, പൊതുജനങ്ങൾ, എന്നിവർ ചേർന്ന് കൈകോർത്ത് പിടിച്ച് നിർമ്മിച്ച *ലഹരിക്കെതിരെ വൻ മതിലിന്റെ ഉദ്ഘാടനം* കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി സുനിൽ ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തിയിലെ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൻ. ബി സ്മിത പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ജോയി മണലേലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പരിപാടികളുടെ ഭാഗമായി നടന്ന ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
കടുത്തുരുത്തി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ അനിൽകുമാർ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കടുത്തുരുത്തി കോർപ്പറേറ്റ് ആശുപത്രി മാനേജർ ശ്രീ മനോജ് ജോസഫ്, വ്യാപാരി വ്യവസായി പ്രതിനിധി ശ്രീ സാനി കണിയാംപറമ്പിൽ, മാതാപിതാക്കളുടെ പ്രതിനിധികൾ, വ്യാപാര വ്യവസായി പ്രതിനിധികൾ, യുവജന സംഘം പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ബാങ്ക് ഉദ്യോഗസ്ഥർ പത്രപ്രവർത്തക പ്രതിനിധികൾ,സാമൂഹ്യ പ്രവർത്തകരുടെ പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കു കയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
തുടർന്ന് നടന്ന ലഹരി വിരുദ്ധ സന്ദേശ റാലി കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ ശ്രീമതി ശരണ്യ എസ് ദേവൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളായ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, സ്കൂളിലെ അധ്യാപകരും, അധ്യാപക വിദ്യാർത്ഥികളും,വിദ്യാർത്ഥി പ്രതിനിധികളും
പരിപാടികൾക്ക് നേതൃത്വം നൽകി.
യുപി വിഭാഗം വിദ്യാർത്ഥികൾ ഫ്ലാഷ് മോബും, ഹൈസ്കൂൾ വിഭാഗം കുട്ടികൾ mime അവതരണവും നടത്തിയത് ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.