Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെസിഐ കാലിക്കറ്റ് 'ടി ഫോർ ലൈഫ്' പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് മെഷീൻ സംഭാവന നൽകി

09 Oct 2024 11:19 IST

Enlight Media

Share News :

കോഴിക്കോട്,

ജെസിഐ കാലിക്കറ്റ് (JCI Calicut) 'ടി ഫോർ ലൈഫ്' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സിറ്റി സർവീസ് കോപ്പറേറ്റീവ് ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ സംഭാവന നൽകി. ഏകദേശം എട്ട് ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണമാണ് ഈ പദ്ധതിയുടെ ഭാഗമായി കൈമാറിയത്. മേയർ ഡോ. ബീന ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, ജെസിഐ പ്രസിഡൻറ് ഡോ. ജമീൽ സേട്ട് മെഷീൻ ഔദ്യോഗികമായി കൈമാറി.


പ്രസിഡന്റ് ഡോ. ജമീൽ സേട്ട്, മേഖലാ പ്രസിഡൻറ് രാകേഷ് നായർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം, പ്രോഗ്രാം ഡയറക്ടർ ഡോ. ലവ് ഡുഗാദ്, ജെസിഐ കാലിക്കറ്റ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


ജെസിഐ കാലിക്കറ്റ് യുവതീയുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 60 കൊല്ലങ്ങളായി പ്രവർത്തിക്കുന്ന ഒരു പ്രഗത്ഭ സംഘടനയാണ്. സാമൂഹിക പ്രതിബദ്ധതയോടെ 'ടി ഫോർ ലൈഫ്' പോലെയുള്ള പദ്ധതികൾ വഴി, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ജെസിഐ ശക്തമായ പങ്കാളിത്തം ഉണ്ടാക്കുന്നു. Acheron , MA PLY എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടിയാണ് ഈ പദ്ധതി പൂർത്തീകരിച്ചത്.

Follow us on :

More in Related News