Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷം കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ തേടണം; കെ പി മുഹമ്മദ് തൗഫീഖ് മൗലവി

05 Oct 2024 18:43 IST

Antony Ashan

Share News :

മുവാറ്റുപുഴ: ഇടതുപക്ഷ രാഷ്ട്രീയം മതേതര നിലപാടുകൾക്ക് അനുഗുണമായി നിലകൊള്ളേണ്ടതാണ്. എന്നാൽ ഇടതുപക്ഷ സർക്കാരിന്റെ രണ്ടാമൂഴം കേരള സമൂഹത്തെ വർഗീയമായി ശിഥിലീകരിക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് തൗഫീഖ് മൗലവി പ്രസ്താവിച്ചു.

സമൂഹതലത്തിൽ ഉയർന്നുവരുന്ന നിരവധി വിഷയങ്ങൾ അവകളുടെ നിജസ്ഥിതിയിൽ നടപടിയെടുക്കേണ്ടതിനു പകരം വർഗീയ വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യമാണുള്ളത്. ഇത് യാദൃശ്ചികമായി കാണുന്നില്ല. തൃശ്ശൂർപൂരം വരെ അലങ്കോലമാക്കി വർഗീയ കലാപത്തിന് ബോധപൂർവ്വം നീക്കമുണ്ടായെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ വെളിപ്പെടുത്തൽ ഗുരുതരമായി തന്നെ കാണണം. എല്ലാ എയർപോർട്ട് പരിസരങ്ങളിലുമുള്ള സ്വർണക്കടത്തും മറ്റ് ഹവാല ഇടപാടുകളും ഗുരുതരമായ കുറ്റകൃത്യമാണ്.അവയെ ആ നിലയിൽ കണ്ട് കർക്കശമായ നടപടിയെടുക്കുകയാണ് വേണ്ടത്. എന്നാൽ കുറ്റവാളികളിൽ നിന്നും ഭീഷണിപ്പെടുത്തി പണമപഹരിക്കുകയും പിന്നീട് വിഷയങ്ങളെ പ്രാദേശികമായും സാമുദായികമായും തീവ്രവാദമായും ചിത്രീകരിച്ചത് സംസ്ഥാനത്തിന്റെ ഭാവിക്ക് തന്നെ അപകടകരമാണ്.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ രാജ്യത്തെ ക്രിമിനൽ ജില്ലയാക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി പറയുന്നവരിൽ സംസ്ഥാന മന്ത്രിമാർ വരെയുണ്ടെന്നോർക്കണം. കഴിഞ്ഞദിവസം നിരപരാധിയായ മഞ്ചേരി സ്വദേശി മനാഫിനെതിരിൽ കലാപാഹ്വാനത്തിനും മതസ്പർദ്ധയ്ക്കും കേസെടുത്ത പോലീസ് നടപടിഅത്യന്തം ഹീനമാണ്.വിഷയങ്ങളെ വിശദീകരിക്കേണ്ട മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങളെ അപഹാസ്യമാക്കുകയും ചെയ്യുന്നു. ഇതെല്ലാം ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.ഈ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഇടതുപക്ഷം കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ തേടണമെന്നും കേരളത്തിന്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Follow us on :

More in Related News