Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി 2 മുതൽ 9 വരെ

27 Dec 2024 19:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് - 2025 , ജനകീയ സാംസ്കാരികോത്സവം ഫിബ്രവരി 2 മുതൽ 9 വരെ നടക്കും.

ഘോഷയാത്ര,സ്റ്റേജ്ഷോകൾ, അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് ഫെസ്റ്റിവെൽ ,എക്സിബിഷൻ, അനുബന്ധ പരിപാടികൾ എന്നിവയും നടക്കും.ഫെസ്റ്റ് സംഘാടക സമിതി രൂപീകരണയോഗം 

ടി കെ കൺവെൻഷൻ സെൻ്ററിൽ സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.



മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ, മഞ്ഞകുളം നാരായണൻ , വി. സുനിൽ,വി.പി. രമ, കെ. കുഞ്ഞിരാമൻ, പി.പി. രാധാകൃഷ്ണൻ, കെ.രാജി വൻ,പി.കെ. അനീഷ് ,  കെ.അഷറഫ്, നിഷാദ് പൊന്നകണ്ടി,എം, കെ.രാമചന്ദ്രൻ,മധുപുഴയരികത്ത്ഇ,.കുഞ്ഞികണ്ണൻ എ. ടി.സി.അമ്മത്ഷസുദ്ധീൻ കമ്മന,എസ്ക്വയർ നാരായണൻ

വി.വി.പ്രവീൺ,പി.കെ. റീന,ഇ.ശ്രീജയ എന്നിവർ സംസാരിച്ചു.ഭാസ്ക്കരൻ കൊഴുക്കല്ലൂർ സ്വാഗതവും റാബിയ എടത്തികണ്ടി നന്ദിയും പറഞ്ഞു.ഭാരവാഹികൾ:കെ.ടി.രാജൻ(ചെയർമാൻ )വി.സുനിൽ(ജനറൽ കൺവീനർ),ശ്രീനിലയം വിജയൻ(ട്രഷറർ),എ.സി. അനൂപ്(ഫെസ്റ്റ്കോഡിനേറ്റർ )ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പി. അനിൽകുമാർ ലെയ്സൺ ഓഫീസർ.

Follow us on :

Tags:

More in Related News