04 Sep 2024 19:36 IST
- MUKUNDAN
Share News :
ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,സ്ഥിരം സമിതി അധ്യക്ഷന്മാർ,താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ,കൗൺസിലർമാർ, സാമൂഹ്യ സുരക്ഷ മിഷൻ ജീവനക്കാർ,ഐസിഡിഎസ് സൂപ്പർവൈസർ,ആശാ വർക്കേഴ്സ്,അംഗനവാടി പ്രവർത്തകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് യോഗത്തിന് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.