Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 16:37 IST
Share News :
കൂടപ്പിറപ്പിനെ പോലെ ഹൃദയത്തോട് ചേർത്ത് പിടിച്ച് വളർത്തുന്ന പൂച്ച പൈപ്പിൽ കുടുങ്ങിയപ്പോൾ
ഹൃദയവേദനയോടെ തേങ്ങിയ സഹോദരിമാർക്ക് സാന്ത്വനമായി ഫയർഫോഴ്സിൻ്റെ രക്ഷാദൗത്യം. അഗ്നി രക്ഷാ സേനയുടെ കരുതൽ കല്പത്തൂര്‍
കൃഷ്ണശ്രീയില്‍ കൃഷ്ണേന്ദുവിനും, കൃഷ്ണാഞ്ജലിക്കും ആശ്വാസത്തിന്‍റെ നിമിഷങ്ങള്‍
സമ്മാനിച്ചു.
ഇന്ന് കാലത്ത് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ തങ്ങളുടെ പൊന്നോമനയായ പൂച്ചകുഞ്ഞിനെ റഡ്യൂസ്സര്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്ണേന്തുവും കൃഷ്ണാഞ്ജലിയുംകൂടി ഓട്ടോറിക്ഷയില്‍ എത്തിക്കുകയായിരുന്നു. പൂച്ചകുഞ്ഞിനെ സുരക്ഷിതയായി പുറത്തെടുത്തു തരുമോ എന്ന അഭ്യര്‍ത്ഥനയോടെ ആശങ്കയും നിറഞ്ഞ
ഭാവമായിരുന്നു ഇരട്ടസഹോദരികളുടെ മുഖത്ത്.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി .പി.ഗിരീശന്‍റെയും,
അസിസ്റ്റൻറ്സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ കെ. ശ്രീകാന്ത്,എം. മനോജ്,
പി. യം .വിജേഷ് ടി .സനൂപ്, കെ. രഗിനേഷ്,കെ. കെ. ഗിരീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി ഒരു പോറലു മേൽക്കാതെ
പൂച്ചക്കുട്ടിക്ക് രക്ഷകരായി. തങ്ങളുടെ പൊന്നോമനയെ വാരിപ്പുണര്‍ന്ന് സേനയോട് നന്ദി പറഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് കൃഷ്ണേന്ദുവും കൃഷ്ണാഞ്ജലിയും നിലയം വിട്ടത്.
Follow us on :
Tags:
More in Related News
Please select your location.