Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ മുക്‌തം നവകേരളം : മുക്കം നഗരസഭ രണ്ടാം ഘട്ട ശിൽപ്പശാല സംഘടിപ്പിച്ചു.

25 Jul 2024 20:08 IST

UNNICHEKKU .M

Share News :

മുക്കം:മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി മുക്കം നഗരസഭ ശില്പശാല സംഘടിപ്പിച്ചു. 2025 മാര്‍ച്ച് 31 നകം മുക്കം നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നഗരസഭയുടെ നിലവിലെ അവസ്ഥയില്‍ നിന്നും സ്കോര്‍ ഉയര്‍ത്തുക, യൂസര്‍ ഫീ പിരിവ് , ഹരിത കര്‍മസേനയുടെ സേവനം തുടങ്ങിയവ 100 ശതമാനമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. വിവിധ മേഖലകളില് ‍പങ്കെടുത്തവര്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടത്തി. വാര്‍ഡ് തലത്തില്‍ വിവിധ തരത്തിലുള്ള വിവര വിജ്ഞാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എല്ലാ വീടുകളേയും സ്ഥാപനങ്ങളേയും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ്ണ പങ്കാളികളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ ശുചിത്വ സദസ്സ്, വീട്ടുമുറ്റ കൂട്ടായ്മ ശുചിത്വ പദയാത്ര തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍‍ നടത്തുന്നതാണ്.

മുക്കം ഇ.എം.എസ് ഓഡിറ്റോറിയിത്തില്‍ വെച്ചുനടന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ പ്രജിത പ്രദീപ് സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന‍്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സത്യനാരായണന്‍ മാസ്റ്റര്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. വിവിധ വിഷയങ്ങളില്‍ ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജില, സോഷ്യല്‍ ആന്‍റ് കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ജാനറ്റ് ടി.എ, കെ.എസ്.ഡപ്ല്യു.എം.പി എഞ്ചിനീയര്‍ സാരംഗി കൃഷ്ണ തുടങ്ങിയവര്‍ ക്ലാസ്സുകളെടുത്തു. നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കു പുറമെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, ക്ലബ്ബ് വായനശാല പ്രതിനിധികള്‍, നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

Follow us on :

More in Related News