Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 20:23 IST
Share News :
ചെറുതോണി: കീരിത്തോട് നിത്യസഹായ മാതാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും, വി.ഗീവര്‍ഗീസിന്റെയും സംയുക്ത തിരുനാള്‍ 31, 1, 2 തീയതികളില്‍ ആഘോഷിക്കും. 31 ന് വൈകിട്ട് 4.15 ന് വാഹന വെഞ്ചിരിപ്പ്, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് 4.45 ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം-ഫാ. ജെറിന്‍ കുഴിയംപ്ലാവില്‍, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. വൈകിട്ട് 6.15 ന് ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍. ഒന്നിന് ഉച്ചകഴിഞ്ഞ് 3.30 ന് പിതാവിന് സ്വീകരണം, ജൂബിലി ഉദ്ഘാടനം, തിരിതെളിക്കല്‍. വൈകിട്ട് 4.15 ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം- മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ബിഷപ്പ്, ഇടുക്കി രൂപത). തുടര്‍ന്ന് പ്രദക്ഷിണം. 7.30ന് ആകാശവിസ്മയം, വാദ്യമേളങ്ങള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. രണ്ടിന് രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. പോള്‍ മൈലയ്ക്കച്ചാലില്‍, 12.15 ന് പ്രദക്ഷിണം, സമാപന ആശീര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്ന്. രാത്രി ഏഴിന് ഗാനമേള.
Follow us on :
More in Related News
Please select your location.