15 Oct 2024 22:32 IST
Share News :
മാവൂർ: ജിഎച്ച്എസ്എസ് മാവൂരിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ അനുസ്മരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സുമേഷ് പി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് യു സി ശ്രീലത ടീച്ചർ വൃക്ഷത്തൈ നടുകയും പ്രൊഫസർ ശോ ഭീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അബ്ബാസ് മാസ്റ്റർ ,ഇക്കോ ക്ലബ് കോർഡിനേറ്റർമാരായ വിനോദ് മാസ്റ്റർ ,സന്ധ്യ ടീച്ചർ , ഇക്കോ ക്ലബ്ബിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.