Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 16:22 IST
Share News :
ഒറ്റപ്പാലം:
നിർധനയായ വീട്ടമ്മയുടെ ചികിത്സക്ക് നാട്ടുകാർ ജനകീയ സഹായ കമ്മറ്റി രൂപീകരിച്ചു . പാലപ്പുറം പല്ലാർമംഗലം തെക്കെകാട്ടിൽ അഭിലാഷിന്റെ ഭാര്യ സുബിത (28)യുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചികിത്സാ സഹായത്തിനാണ് സമിതി രൂപീകരിച്ചത്. നഗരസഭാ വൈസ് ചെയർമാൻ
കെ രാജേഷ് (ചെയർമാൻ), കൗൺസിലർ
എസ് ഗംഗാധരൻ, എൻ കെ ജയരാജൻ, സി കെ മുഷ്താഖ്, ഇസ്മായിൽ (വൈസ് ചെയർമാൻമാർ)
പി ദിലീപ് (ജനറൽ കൺവീനർ)
എം സുരേന്ദ്രൻ, കൗൺസിലർമാരായ പുഷ്പലത,പ്രസീത, വിനീഷ്,വിമൽ (ജോയിന്റ് കൺവീനർമാർ) കൗൺസിലർ
പി ജയരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാലപ്പുറം ശ്രീദുർഗ്ഗ ഓഡിറ്റോറിയത്തിൽ വച്ചു ചേർന്ന യോഗം മുൻ എം പി
എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി ജയരാജ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ
കെ രാജേഷ്
മുഖ്യ പ്രഭാഷണം നടത്തി. സി മാധവൻ ,എസ് ഗംഗാധരൻ, മണികണ്ഠൻ,പുഷ്പലത, പ്രസീത, എൻ കെ ജയരാജൻ, സി കെ മുഷ്താഖ് സംസാരിച്ചു. പി ദിലീപ് സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.