Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർമ്മപഥത്തിലേക്ക് പ്രാർത്ഥനാപൂർവ്വം; കോഴിക്കോട് നോർത്ത് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സിയാറത്തോടെ തുടക്കം

18 Feb 2026 23:45 IST

NewsDelivery

Share News :

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ടതിന് ശേഷമുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് ആത്മീയമായ തുടക്കം.മുൻ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ കബർ സിയാറത്ത് നടത്തിക്കൊണ്ട് തങ്ങളുടെ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു.

സമുദായത്തിന്റെയും നാടിന്റെയും പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവിന്റെ സ്മരണകൾ പുതുക്കുന്നത് വരുംനാളുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കരുത്തായി തീരും എന്ന് വിശ്വസിക്കുന്നു. 

ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഫൈജാസ് പുതിയകടവ്, ജനറൽ സെക്രെട്ടറി റഹീം പള്ളിതാഴം, ട്രഷറർ മിഷാഹിർ നടക്കാവ്, സീനിയർ വൈസ് പ്രസിഡന്റ്‌ ഷൗക്കത്ത് വിരുപ്പിൽ,വൈസ് പ്രസിഡന്റ്‌മാരായ ശരീഫ് വെള്ളയിൽ,റൗഫീഷ് വെള്ളിമാട് കുന്ന്, സെക്രെട്ടറിമാരായ ഷജീർ മുണ്ടിക്കൽതാഴം, മുർഷിദ് പുതിയങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. 


Follow us on :

More in Related News