Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലയിൽ ആകെ 121 ദുരിതാശ്വാസ ക്യാംപുകള്‍

31 Jul 2024 22:00 IST

enlight media

Share News :

കോഴിക്കോട് ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാംപുകള്‍ - 121 (1514 കുടുംബങ്ങള്‍, 4730 പേര്‍)

കോഴിക്കോട് താലൂക്ക് - 72 (701 കുടുംബങ്ങള്‍, 2176 പേര്‍)

വടകര താലൂക്ക്- 18 (330 കുടുംബങ്ങള്‍, 1135 പേര്‍)

താമരശ്ശേരി താലൂക്ക്- 18 (263 കുടുംബങ്ങള്‍, 772 പേര്‍)

കൊയിലാണ്ടി താലൂക്ക് - 13 (220 കുടുംബങ്ങള്‍, 647 പേര്‍)


ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍, ക്യാമ്പില്‍ താമസിക്കുന്നവര്‍ താഴെപ്പറയുന്ന ആരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

-ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.

-ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചു സൂക്ഷിക്കുക.

-ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.

-തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

-മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക, ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

-വ്യക്തി ശുചിത്വം പാലിക്കുക.

-വളര്‍ത്തു മൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്.

-തുറസ്സായ സ്ഥലങ്ങളില്‍ തുപ്പരുത്.

-പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.

-ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അവ മുടങ്ങാതെ കഴിക്കുക.

-വെള്ളക്കെട്ടുള്ള ഇടങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങള്‍ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ഗുളികകഴിക്കുക.


വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴുകി വൃത്തിയാക്കുക.


വൃത്തിയാക്കിയ വീടുകളിലും, സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക.


പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കുക


കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.


വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കുക.


മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെ പ്രതിരോധമരുന്ന് കഴിക്കേണ്ടതുമാണ്.


ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.


അടഞ്ഞുകിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരയോഗ്യമാക്കുക.


വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിനുശേഷം ഉപയോഗിക്കേണ്ടതാണ്.


ഭക്ഷണപാനീയങ്ങള്‍ സംഭരിക്കാനും, പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ ശുദ്ധമാക്കുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക.


കൈകാല്‍ കഴുകുന്നതിനും മറ്റും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക.


വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുകയും, പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക.


ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാനിടയുള്ളതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും കടിയേറ്റാല്‍ വൈദ്യസഹായം തേടേണ്ടതുമാണ്.


ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.


കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് അതാതു പ്രാഥമിക കേന്ദ്രങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. 








Follow us on :

More in Related News