Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗര വികസനം ; വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് എംഎൽഎ

04 Oct 2024 21:49 IST

Antony Ashan

Share News :

മുവാറ്റുപുഴ : മുവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഈ കാര്യങ്ങൾ കെ.ആർ.എഫ്.ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

എസ്റ്റിമേറ്റിൽ മാറ്റം വരുത്താതെ തന്നെ ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. കോൺക്രീറ്റ് ചെംബറുകൾ സ്ഥാപിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശരിയല്ല. റോഡ് നിർമ്മാണം പൂർത്തിയാക്കുമ്പോൾ ഈ കാര്യത്തിലുള്ള ആശങ്കക്ക് അടിസ്ഥാനം ഇല്ലാതെയാകുമെന്ന് എംഎൽഎ പറഞ്ഞു.

ആർ.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 9 ആർ.എം.യുകൾ സ്ഥാപിച്ചു കഴിഞ്ഞു. ആർ.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചാൽ ഭൂഗർഭ വൈദ്യുത ലൈനുകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് നടക്കുവാൻ സാധിക്കും.

ഇതോടെ നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യും. വേഗത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Follow us on :

More in Related News