Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയങ്ങാടിയിൽ ഓലമേഞ്ഞ പുര കത്തിനശിച്ചു

18 Sep 2024 20:21 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പുതിയങ്ങാടി ഹസ്സം പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന കുറുപ്പത്ത് ഹസ്സൻ മകൻ സഫീർ താമസിക്കുന്ന ഓലമേഞ്ഞ പുരയാണ് ചൊവ്വാഴ്ച രാത്രി 11.30-ന് കത്തിനശിച്ചത്.വൈദ്യുതി മീറ്റർ ഭാഗത്ത് നിന്നാണ് തീ പടർന്നത്.വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന സഫീറും ഭാര്യ റജുല രണ്ടു മക്കളും തീ ആളി പടരുന്നത് കണ്ട് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.തീ പിടുത്തം മൂലം കത്തിനശിച്ച വീട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്.റഷീദിൻ്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ബി.കെ.സുബൈർ തങ്ങൾ,മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.വി.ഉമ്മർകുഞ്ഞി,പി.എം.മുജീബ്,എ.എച്ച്.ആബിദ്,വി.എം.മനാഫ്,കൊച്ചുതങ്ങൾ,തെക്കരകത്ത് കരീം ഹാജി തുടങ്ങിയവരുടെ സംഘം സന്ദർശിച്ചു.





Follow us on :

More in Related News