Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 22:49 IST
Share News :
വിലങ്ങാട് : വിലങ്ങാടിനെ വീണ്ടെടുക്കാൻ ദുരന്ത ഭൂമിയിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ ദുരന്ത ബാധിതരെ പങ്കെടുപ്പിച്ചു കൊണ്ട് പദയാത്ര നടത്തി. നൂറ് കണക്കിന് ദുരന്ത ബാധിതർ പങ്കെടുത്ത പദയാത്ര വിലങ്ങാട്ടെ പാനോത്ത് നിന്ന് തുടങ്ങി വിലങ്ങാട് ടൗണിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പദയാത്ര ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതരോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ വരെ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഡിസിസി മെമ്പർ പി എ ആന്റണി അധ്യക്ഷത വഹിച്ചു. എൻ കെ മുത്തലിബ്, ജോർജ് മണ്ണാറുകുന്നേൽ, സെൽമ രാജു,ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, അനസ് നങ്ങാണ്ടി, ബാലകൃഷ്ണൻ പി, ശശി പി എസ്, കോവുമ്മൽ അമ്മദ്,ബാലകൃഷ്ണൻ കെ, ജയേഷ് കുമാർ യു പി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.