Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനങ്ങളെ കേൾക്കുന്നു ഭവന സന്ദർശന പരിപാടി കൊടിയത്തൂരിൽ തുടങ്ങി .

25 Aug 2024 12:18 IST

UNNICHEKKU .M

Share News :

മുക്കം :  " ജനങ്ങളെ കേൾക്കുന്നു " എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റി ആഹ്വാനം ചെയ്ത ഭവന സന്ദർശന പരിപാടിക്ക് കൊടിയത്തൂർ ഒന്നാം വാർഡിൽ തുടക്കമായി. സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജാഫർ പുതുക്കുടി, വൈസ് പ്രസിഡന്റ് മുംതാസ് കൊളായിൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളിലായി 43 വീടുകൾ സന്ദർശിച്ച് ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചു. വീട്ടുകാരുടെ സുഖ-ദു:ഖ വർത്തമാനങ്ങൾക്ക് ചെവി കൊടുത്ത് , വാർഡിന്റെ വികസനത്തിന് നിർദേശങ്ങൾ സ്വീകരിച്ച്, പ്രവർത്തന മികവ് എടുത്ത് കാട്ടി, കുറവ് ചൂണ്ടിക്കാട്ടി മുന്നോട്ട് നീങ്ങിയ കാമ്പയിനിന്റെ ആദ്യ ഘട്ടം നാല് മണിക്കൂർ നീണ്ടു നിന്നു .ഇതിൽ ഉറ്റവരുടെ വേർപാടിൽ വേദനിക്കുന്നവരെയും മാരക രോഗങ്ങളാൽ വിഷമിക്കുന്നവരെയും സാമ്പത്തിക പ്രയാസത്താൽ ഭവന സ്വപ്നം നെഞ്ചേറ്റി നടക്കുന്നവരെയും കണ്ടു.

അതോടൊപ്പം പ്രാരാബ്ധങ്ങളെ വകഞ്ഞു മാറ്റി, ഡോക്ടർ, നഴ്സ്, വിജിലൻസ് , അധ്യാപക- അധ്യാപിക തസ്തികളിൽ ജോലി നേടിയവർ, 11M , NIT പ്രവേശനം നേടിയ വിദ്യാർഥികൾ തുടങ്ങി സന്തോഷമേകുന്ന വാർത്തകൾക്കും ഈ സന്ദർശനം വഴിയൊരുക്കി. ആരാരുമില്ലാത്ത വയോധികന് റേഷൻ കാർഡും പെൻഷനും ശരിയാക്കിയതിലും കാലങ്ങളായി വീട്ടുമുറ്റത്തിലൂടെ കുത്തിയൊലിക്കുന്ന മഴവെള്ളത്തെ കാന നിർമിച്ച് വഴി തിരിച്ചുവിട്ടതിലും നിലവിലെ മെമ്പർ ചെയ്തു തന്ന സേവനം നിസ്തൂലമാണെന്നും ഗുണ ഭോക്താക്കൾ അയവിറക്കി. മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ ' കാരണവർ ' വയോജന യാത്രയിൽ പങ്കെടുത്തവർ ആ മധുര സ്മരണ പങ്കു വെക്കുകയുണ്ടായി. കൊടിയത്തൂരിലെ ആദ്യ ബിരുദധാരിയും ആദ്യ കാല ജനപ്രതിനിധിയും ദീർഘകാലം പത്ര ഓഫീസ് ഉദ്യോഗസ്ഥനും പൗര പ്രമുഖനുമായുള്ള കൂടിക്കാഴ്ചയിൽ കുറെ പഴയ കാല സംഭവങ്ങൾ കോറിയിട്ടത് പുതിയ അറിവിന് വഴിയൊരുക്കി.

പ്രദേശത്തെ അങ്കണവാടിയിലേക്ക് ഒരു റോഡില്ലെന്ന പ്രശ്നം ഇപ്പോഴും അപരിഹാര്യമായി തുടരുന്നുവെന്ന സുഖകരമല്ലാത്ത വാർത്തയും കേൾക്കുകയുണ്ടായി. അതെ സമയം കുടിവെള്ളത്തിനുള്ള കിണറും ടാങ്കും സജീവമാക്കി നിർത്തുന്നത് വലിയൊരു അനുഗ്രഹമാണെന്നും പ്രദേശവാസികൾ എടുത്ത് പറഞു.

മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ, ജാഫർ പുതുക്കുടി, കെ.അബ്ദുല്ല മാസ്റ്റർ , പി.വി.അബ്ദു റഹ്‌മാൻ, കെ.ടി.ഹമീദ്, റഫീഖ് കുറ്റിയോട്ട് , നബീൽ പി.വി, മുംതാസ് കൊളായിൽ, ആയിശാബി പി.വി, ആമിന ടി.കെ. ലബീബ ടി.കെ., സാഹിറ വി.കെ.

എന്നിവർ സന്ദർശന പരിപാടിയിൽ പങ്കാളികളായി.

Follow us on :

More in Related News