Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

28 Nov 2024 19:17 IST

MUKUNDAN

Share News :

ചാവക്കാട്:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു.വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണ പരിപാടികളെയും സംവിധാനങ്ങളെയും കുറിച്ച് എല്ലാ വിദ്യാലയങ്ങളിലെ പ്രതിനിധികളും റിപ്പോർട്ട് അവതരിപ്പിച്ചു.മികച്ച റിപ്പോർട്ടിന് സമ്മാനങ്ങൾ വിതരണം ചെയ്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത അംബാസിഡറായി മുബശ്ശിർ തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് അംബാസിഡർ കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശുചിത്വ ബോധവൽക്കരണ പ്രവർത്തന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഫ്ലാഷ് മോബും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു.കുട്ടികളുടെ ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി പി.എസ്.നിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി റിപ്പോർട്ടുകൾ വിലയിരുത്തി സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി റാഫി തോമസ്,മെമ്പർമാരായ എ.വി.അബ്ദുൽ ഗഫൂർ,പ്രസന്ന ചന്ദ്രൻ,സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ്,വിഇഒ സിനോജ്,ധന്യ,ക്ലർക്ക് ഷഫീക് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.






Follow us on :

More in Related News