Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനെ ഇനി ഇർഷാദ് നയിക്കും

20 Dec 2025 22:26 IST

PALLIKKARA

Share News :

മുസ്ലിം ലീഗിന്റെ ഒരു പ്രാദേശിക പ്രവർത്തകനായിരുന്ന ഇർഷാദിന്റെ ഇനി വള്ളിക്കുന്ന്  പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റം  രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധേയമായി .വള്ളിക്കുന്നിലെ പതിനെട്ടാം വാർഡ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡണ്ട് ആയിരുന്ന കോട്ടാശ്ശേരി മനോജ് കുമാറിനെ പരാജയപ്പെടുത്തിയാണ് മുസ്ലിം ലീഗ് പ്രാദേശിക പ്രവർത്തകനായ ഇർഷാദ് വിജയം കൈവരിച്ചത്. വിജയ സാധ്യത പോലും ആരും പ്രതീക്ഷിച്ചതല്ല എന്നാൽ 300 ഓളം വോട്ടിൻ്റെ ഭൂരിപക്ഷത്തിലുള്ള ഇർഷാദിന്റെ വിജയം ശ്രദ്ധേയമായിരുന്നു. 8 സീറ്റ് നേടിയ മുസ്ലിം ലീഗ് യുഡിഎഫിലെ വലിയ കക്ഷിയായി എന്നാൽ മുസ്ലിം ലീഗ് പ്രസിഡൻറ് സ്ഥാനത്തേക്ക് കണ്ടുവെച്ചത് എ.പി.ഹുസൈനെ ആയിരുന്നു. അദ്ദേഹം പരാജയപ്പെട്ടതോടെയാണ് ഒരു പുരുഷ സ്ഥാനാർത്ഥി മാത്രമുള്ള മുസ്ലിം ലീഗിലെ ഇർഷാദ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നത് . 

യുഡിഎഫിലെ ഘടകകക്ഷിയായ കോൺഗ്രസിന് കിട്ടിയ 6 സീറ്റിൽ ഒമ്പതാം വാർഡിൽ നിന്ന് വിജയിച്ച ഒരു വനിത മാത്രമാണുള്ളത്. മുനീറ അഫ്സൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരേണ്ടിവരും .  

സിപിഎമ്മിന് ഒൻപതും ബിജെപിക്ക് ഒരു സീറ്റും ആണുള്ളത് . എല്ലാ മെമ്പർമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും അധ്യക്ഷരുടെയും സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ് ഉടൻ നടത്തും

Follow us on :

More in Related News