Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൾ കേരള ജീറ്റോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പിൻറെ അഞ്ചാം വാർഷിക സ്നേഹസംഗമം...

11 Aug 2025 21:42 IST

MUKUNDAN

Share News :

എടമുട്ടം:കേരളത്തിലെ നമ്പർ വൺ ഗ്രൂപ്പ് ആയ ഓൾ കേരള ജീറ്റോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പിൻറെ അഞ്ചാം വാർഷിക സ്നേഹസംഗമം എടമുട്ടം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടന്നു.വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ജീറ്റോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പ് പ്രസിഡൻറ് അബ്ബാസ് വടക്കേകാട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഭാഷാറാഫി മുഖ്യപ്രഭാഷണം നടത്തി.തൃശൂർ ക്രൈം ബ്രാഞ്ച് ഓഫീസർ ഇ.വി.സ്മിത മുഖ്യാതിഥിയായി.എസ്എസ്എൽസി,പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗ്രൂപ്പിലെ മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് മൊമെന്റോയും,ക്യാഷ് അവാർഡ് ദാനവും നൽകി അനുമോദിച്ചു.തുടർന്ന് ഗ്രൂപ്പിലെ മെമ്പറുടെ മകളുടെ ചികിത്സാ സഹായവും ചടങ്ങിൽ നൽകി.ഈ ഹെൽപ്പ് ലൈൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനവും,സാമൂഹിക പ്രവർത്തനവും നടത്തിവരുന്നുണ്ട്.ജീറ്റോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പ് ഭാരവാഹികൾ സ്നേഹസംഗമ പരിപാടിക്ക് നേതൃത്വം നൽകി.  


Follow us on :

More in Related News