Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 12:39 IST
Share News :
കോഴിക്കോട് മെക്സെവൻ സോൺ 5 മെഗാ സംഗമം 27 ഞ്ഞാറാഴ്‌ചരാവിലെ 6 മണിക്ക് ചെലവൂർ മിനി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെകവൻ ഫൗണ്ടർ ഡോ: സലാഹുദ്ധീൻ പരിശീല നത്തിന് നേതൃത്വം നൽകും ആധുനിക കാലത്തെ ജീവിത ശൈലിയും വ്യായാമമില്ലായ്‌മയും ഭക്ഷണ രീതിയിലെ മാറ്റങ്ങളും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലേക്ക് നാടിനെ എത്തിച്ചിട്ടുണ്ട്. ഇതിനൊരു പരിഹാരമായി മാറുകയാണ് മെക് 7 വ്യായാമ രീതി. ചിട്ടയായി നടക്കുന്ന വ്യായാമ പരിശിലനത്തിലൂടെ വലിയ മാറ്റങ്ങളാണ് വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഫീഡ്‌ബാക്കിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
2010 ൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പി. സലാഹുദ്ദീൻ നാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ പരമ്പരാഗത യോഗയാണ് പിന്നീട് പുതിയ മൊഡ്യൂൾ രൂപപ്പെടുത്തി 2012 മുതൽ യോഗ ക്ലബ് എന്ന പേരിൽ തുടക്കമായത്. യോഗ, നോർമൽ എക്‌സർസൈസ്, അക്യൂ പ്രഷർ, എയ്റോബിക്‌സ്, മെഡിറ്റേഷൻ, മസാജിങ്ങ്, ഡീപ് ബ്രീത്തിങ്ങ് എന്നിവയാണ് മെക് 7 (മൾട്ടിപ്പിൾ എക്സർസൈസ് കോംപിനേഷൻ) വ്യായാമത്തിലെ 7 ഇനങ്ങൾ. 21 ഇനങ്ങൾ ഏത് പ്രായക്കാർക്കും അരമണിക്കൂർ സമയത്തിനുള്ളിൽ നിർവഹിക്കാമെന്നതും വലിയ റിസൽട്ട് ലഭിക്കുന്നു എന്നതുമാണ് ജനപ്രിയമാക്കുന്നത്. ഇതിൻറെ പ്രയോജനം നേടിയവർ മറ്റുള്ളവരെ പങ്കെടുപ്പിച്ച് പുതിയ യൂണിറ്റുകൾ തുടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ജനങ്ങൾക്കായി സൗജന്യമായി വിട്ടുകൊടുത്ത ഈ സംരംഭം ഏറ്റെടുക്കുന്നവർ അവരവരുടെ നാടുകളിൽ ഫീസോ മറ്റ് ചാർജുകളോ ഈ ടാക്കാതെ പ്രവർത്തിച്ചു വരുന്നു. വലിയ മാറ്റമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ഇത് സാധ്യമാക്കിയത് വിവിധ നാടുകളിൽ ആയിരക്കണക്കിന് പേർ യൂണിറ്റുകൾ തുടങ്ങി സർക്കാർ തലത്തിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ജനങ്ങൾക്ക് തികച്ചും സൗജന്യമായി വിട്ടു കൊടുത്ത ഈ വ്യായാമ കൂട്ടായ്‌മ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രചരിക്കുകയാണ്. 2022 വരെ സ്വന്തം നാട്ടിൽ മാത്രമായിരുന്ന മെക് 7, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തുറന്ന മൈതാനിയിൽ നടത്തുന്നതിലൂടെ ജനങ്ങൾക്കിടയിൽ സൗഹൃദവും ആരോഗ്യ ശൈലിയും പകർന്നു നൽകുന്നതിലും മൂന്നിട്ടു നിൽക്കുന്നു.
കോഴിക്കോട് ജില്ലയിലെ മേഖല 5 ൽ പെട്ട 50ൽ പരം യൂണിറ്റുകളിലെ 1000 ത്തിൽ പരം അംഗങ്ങൾ ഒത്തുചേരുന്ന ഉദ്ഘാടന പരിപാടി മെക്സെവൻ സോൺ 5 മെഗാ സംഗമം 27 ന് ഞായറാഴ്‌ച രാവിലെ 6.30ന് ചെലവൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്നു. സംഗമത്തിൽ എം കെ രാഘവൻ എം പി, അഡ്വ.പി ടി എ റഹീം ി എ റഹീം MLA, ക്യാപ്റ്റൻ സലാഹുദ്ദീൻ, ബ്രാൻ , ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ, നോർത്ത് സോൺ കോഡിനേറ്റർമാരായ ഡോ ഇസ്‌മായിൽ മുജദ്ദിദി, ഹഫ്‌സത്ത് ടീച്ചർ, ജില്ലാ കോഡിനേറ്റർമാർമാരായ എൻ കെ മുഹമ്മദ്, ഡോ.മിന നാസർ, ജില്ലാ ഓർഗനൈസർ അഷ്റഫ് അണ്ടോണ, ைேவவு. ഏരിയ കോഡിനേറ്റർമാർ, ജനപ്രതിനിധികൾ,സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു
വാർത്താ സമ്മേളനത്തിൽ
അക്‌ബർ ഷാ പീടിക പറമ്പിൽ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) റസാഖ് ചെറുവറ്റ (പ്രോഗ്രാം കമ്മിറ്റി കൺവീനർ) ആയിഷ കുരുവട്ടൂർ (Zone-5 കോർഡിനേറ്റർ) റഷീദ് (Zone-5 ഏരിയ കോർഡിനേറ്റർ) ഷീജ ജോസ് (Zone-5 ഏരിയ കോർഡിനേറ്റർ) വിദ്യ ഷൈജു. (Zone-5 ഏരിയ കോർഡിനേറ്റർ) ശ്രീധരൻ കോഴിമണ്ണ ( പ്രോഗ്രാം കമ്മിറ്റി (ട്രഷറർ) ഹബീബ് കാരന്തൂർ പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ, റഷീദ് കെ സി തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.