Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത പഞ്ചായത്തായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്.

31 Mar 2025 00:11 IST

Asharaf KP

Share News :


കക്കട്ടിൽ


        മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കക്കട്ടിൽ ടൗണിൽ നടന്ന ചടങ്ങിൽ ബഹു : കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പ്രഖ്യാപനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ റീത്ത അധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.കക്കട്ടിൽ കേരള ഗ്രാമീണ ബാങ്കിന്റെ CSR ഫണ്ട്‌ ടൗൺ സൗന്ദര്യ വത്കരണത്തിന് ലഭ്യമായിട്ടുണ്ട്. പ്രഖ്യാപനത്തിന് മുന്നോടിയായി ജനപ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, കുടുംബശ്രീ ഹരിത കർമസേന അംഗങ്ങൾ എന്നിവർ ചേർന്ന് ശുചിത്വ സന്ദേശ റാലിയും ടൗണിൽ നടത്തി. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വിജിലേഷ് സ്വാഗതം പറഞ്ഞു. ഹരിത കേരളമിഷൻ RP സി പി ശശി പ്രതിജ്ഞ ചൊല്ലി. കേരള ഗ്രാമിണ ബാങ്ക് റിജിണൽ മാനേജർ ടി വി സുരേന്ദ്രൻ മുഖ്യഥിതിയായി. പഞ്ചായത്ത്‌ സ്ഥിരം അധ്യക്ഷൻമാർ പഞ്ചായത്ത്‌ അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ സുരേഷ് ജമാൽ മൊകേരി പ്രഭാകരൻമാസ്റ്റർ വി രാജൻമാസ്റ്റർ വി പി വാസുമാസ്റ്റർ നാസർദീൻ മാസ്റ്റർ പറമ്പത്ത് കുമാരൻ ശുചിത്വ മിഷൻ RP മാരായ കൃഷ്ണനന്ദ ആശ ലത വി ഇ ഒ ബിനില മിനി കെ പഞ്ചായത്ത്‌ സെക്രട്ടറി ജെ ഗിരിജ ഗ്രാമീണ ബാങ്ക് കക്കട്ടിൽ മാനേജർ മിഥുൻ പദ്മനാഭൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News