Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 11:54 IST
Share News :
നെടുംങ്കണ്ടം.പാമ്പാടുംപാറ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഒരാളുടെ നില ഗുരുതരം 15 തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താന്നിമൂട് ബ്ലോക്ക് നമ്പർ 40 ൽ മുരളീധരൻ നായരുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത്. തരിശു നിലം കൃഷിയോഗ്യമാക്കുന്ന ജോലികളായിരുന്നു നടന്നിരുന്നത് കാട് വെട്ടി തെളിക്കുന്നതിനിടയിൽ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് പക്ഷികൾ കൊത്തി താഴെ ഇടുകയായിരുന്നു. ഇതിന് ചുവട്ടിൽ
ജോലിയിൽ ഏർപ്പെട്ടിരുന്ന
തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. തൊഴിലാളികൾ കൂട്ടമായി നിന്ന് ജോലിചെയ്യുന്ന സമയത്തായിരുന്നതിനാൽ മുഴുവൻ ആളുകളെയും ഈച്ച പൊതിഞ്ഞു. പലരും ഓടിരക്ഷപ്പെട്ടു. എന്നാൽ കുത്തേറ്റ വയോധികരടക്കം നിലത്ത് വീണു തുടർന്ന് ഇലകളും ചില്ലയും ഓടിച്ചെടുത്ത് തേനീച്ചകളെ പായിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു. റോഡിലൂടെ എത്തിയ വിവിധ വാഹനങ്ങളിൽ തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് ഇയാൾക്ക് ദേഹമാസകലം കുത്തേറ്റു 18 പേരായിരുന്നു ജോലി ചെയ്തിരുന്നത് ഇതിൽ 15 പേർക്കും കുത്തേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില മെച്ചപ്പെട്ട വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
More in Related News
Please select your location.