Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തിയും മഹാത്മട്രസ്റ്റ് ഓഫിസ് ഉദ്ഘാടനവും

04 Oct 2024 10:56 IST

- Preyesh kumar

Share News :

പേരാമ്പ്ര. ആവളയുടെ കലാസാംസ്കാരിക വിദ്യാഭ്യാസ ചാരിറ്റി രംഗത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗാന്ധിജയന്തി ദിനാഘോഷവും ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും ആവളയിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് നിർവഹിച്ചു.


ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. വി. കെ. വിനോദ്, ഷാഫി ഇടത്തിൽ, ഷൈനി പ്രകാശ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി അഷറഫ് ചിറക്കര സ്വാഗതവും ട്രഷറർ എൻ.സുജിഷ് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News