Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനാൽ കൈവരിപ്പാലം തകർച്ച : മാസങ്ങളായിട്ടും പരിഹാരമായില്ല .

08 Dec 2024 20:36 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കനാൽ കൈവരിപ്പാലം തകർച്ച മാസങ്ങളായിട്ടും അധികൃതർ പരിഹാര നടപടി സ്വീകരിച്ചില്ലെന്നു ആക്ഷേപം .

ലക്കിടി അടിയമ്പാടം , പടിഞ്ഞാറെ പ്പാടം പാടശേഖരങ്ങളിലെ കർഷക

രാണ് പരാതി ഉന്നയിച്ചത് . രണ്ടാംവിള നെൽക്കൃഷിയുടെ ആവശ്യത്തിനായി എത്തിച്ച വെള്ളം വൻതോതിൽ പാഴാകുകയാണ് . ലോറി കയറി ചേറങ്ങോട്ടു കാവിന് സമീപമുളള കൈവരിപ്പാലം തകർന്നതാണ് കാരണം . റെയിൽവേ ആവശ്യത്തിനായി ഇരുമ്പു സാമഗ്രികൾ കയറ്റിവന്ന ലോറി കയറിയാണ് കനാൽപ്പാലം തകർന്നത്.

പാലത്തിന്റെ സ്ലാബ് കനാലിൽ വീണതോടെ വെള്ളം പുറത്തേക്കൊഴുകാനും ആരംഭിച്ചു . അടിയമ്പാടം, പടിഞ്ഞാറേപാടം എന്നീ പാടശേഖര സമിതിയിലെ കർഷകരുടെ ഏക ആശ്രയമാണ് ഈ കാഡക്കനാൽ. കനാൽപ്പാലം തകർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും  കനാലിൽ നീരൊഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം സമീപത്തെ പറമ്പിലൂടെ ഒഴുകിപ്പോകുകയാണ്. പരിസരത്തെ വീടുകള്‍ക്കു ഇതു ഭീഷണിയായിട്ടുണ്ട് . പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമ പഞ്ചായത്തംഗം കെ.ശ്രീവത്സന്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 

വിളനാശം ഒഴിവാക്കാന്‍ അടിയന്തിര നടപടി വേണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Follow us on :

More in Related News