Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 11:11 IST
Share News :
കുറ്റിച്ചിറ:
വെട്ടിക്കുഴി ചൂളക്കടവ് റോഡ് രണ്ടുകൈയിലേക്ക് തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കോടശ്ശേരിയിൽ നിന്ന് രണ്ടര കീ.മീ.ദൂരമുളള വെട്ടിക്കുഴി -ചൂളക്കടവ് റോഡ് ചൂളക്കടവിൽനിന്ന് രണ്ടുകൈയിലേക്ക് തുറന്ന് യാത്ര സൗകരൃം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ചൂളക്കടവിലെ ജനങ്ങൾക്ക് ബസ് കിട്ടുന്നതിനു വെട്ടിക്കുഴിയിലോ മുക്കാൽ കീ.മീ.ദൂരമുള്ള രണ്ടുകൈയിലോ എത്തിച്ചേരണം.ചുളക്കടവിൽ നിന്ന് രണ്ടുകൈ വരെ റോഡ് ഉണ്ടെങ്കിലും ഫോറസ്റ്റ് വക ഭൂമിയായതിനാൽ വാഹനങ്ങൾ കടന്ന് പോകാതിരിക്കൻ ചങ്ങല ഇട്ട് ബന്ധിച്ചിരിക്കയാണ്. ഇത് മാറ്റി യാത്ര സൗകരൃത്തിനായ് തുറന്ന് നല്‍കണമെന്നാണ് സമീപവാസികളുടെയും ആദിവാസികളുടെയും ആവശൃം മലബ്രദേശത്ത് സ്ഥിരതാമസക്കാരായ നാട്ടുകാർ റോഡ് സഞ്ചാര ത്തിന് തുറന്ന് നല്കി തെരുവ് വിളക്ക് സ്ഥാപിക്കുമെന്നും അവശൃപ്പെട്ടു..1987ൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 8മീറ്റർ വീതിയിൽ റോഡ് ടാറിങ് ചെയ്തിരുന്നു. കോടശേരി അതിരപ്പിളളി പങ്ചായത്തിലെ ഗിരിജൻ കോളനികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാരായ ടി.ബി.ദേവരാജൻ,ബേബി കളപ്പുരക്കൽ, പൊതുപ്രവർത്തകൻ കെ എം ജോസ് എന്നിവർ ആവശ്യപ്പെട്ടു. വെട്ടിക്കുഴിയിൽ നിന്ന് ചുളക്കടവ് വഴി രണ്ടുകൈയിലേക്ക് 3.5കീ.മീ.ആണ് ദൂരം ഇത് എളുപ്പ മാർഗ്ഗമാണ്.
.വെട്ടിക്കുഴി ചൂളക്കടവ് റോഡിൽ 50കുടുംബങ്ങൾക്കും ചൂളക്കടവ് രണ്ടുകൈ റോഡിൽ 30കുടുംബങ്ങൾക്കും ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടും.രണ്ടുകൈയിൽ നിന്ന് വീരൻചിറ,ചായ്പൻകുഴി ദൂരം ഏഴ് കീ.മീ.വരും.
Follow us on :
Tags:
More in Related News
Please select your location.