Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്ന് ഉറവിടം കണ്ടെത്തണം : എം കെ രാഘവൻ എംപി

13 Jan 2025 15:03 IST

enlight media

Share News :

കോlഴിക്കോട്: തെക്കേപ്പുറം ജാഗ്രത സമിതി ലഹരിക്കെതിരെ നടത്തിയ ജനകീയ റാലി ലഹരി മാഫിയക്കെതിരെയുള്ള താക്കീതായി.


ദിനംപ്രതി ലഹരി പിടികൂടിയ വാർത്തകൾ പത്രത്താളുകളിൽ നിറയുമ്പോഴും ഇതിൻെറ ഉറവിടം കണ്ടെത്തുവാൻ അധികാരികളും മറ്റും ശ്രമിക്കണമെന്ന് ചടങ്ങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എംപി എം കെ രാഘവൻ പറഞ്ഞു.


നാടിൻ്റെ നന്മക്കായി ഒറ്റക്കെട്ടായുള്ള ബഹുജന പങ്കാളിത്തം റാലിക്ക് ഉണർവേകി. ചടങ്ങ് പോലീസ് എസ്.എച്ച്.ഒ.ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രദേശത്തെ വിവിധ സംഘടന പ്രവർത്തകരും റസിഡൻ്റ് അസോസിയേഷനുകാരും മത-സാമൂഹ്യ സാംസ്ക്കാരിക - രാഷ്ട്രീയക്കാരും റാലിയിൽ അണിനിരന്നു.

ജാഗ്രത സമിതി ചെയർമാൻ കെ.മൊയ്തീൻ കോയ, കൺവീനർ എൻ.പി. നൗഷാദ്, കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, പി.മുഹ്സിന, എന്നിവരും വി.എസ്. ശരീഫ്,എൻ. ലബീബ്, അഡ്വ. ഇർഷാദ്, സി.എ.ആലിക്കോയ,

സിയസ്കൊ ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ, ജെ.സി.സി.പ്രതിനിധി പി.വി.അഹമ്മദ്, മുസ്ലിം ലീഗ് നേതാവ് സി.പി.ഉസ്മാൻ കോയ,എം.എം.വി.എച്ച്.എസ്.പി. ടി.എ.പ്രസിഡണ്ട് സി.എൻ.ബിച്ചു, ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.എൻ.വലീദ്, എം.എസ്.എസ്.സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.പി.എം. സഈദ് അഹമ്മദ്, ഖാസി ഫൗണ്ടേഷൻ സിക്രട്ടറി സി.ഇ.വി.അബ്ദുൽ ഗഫൂർ, ജാഗ്രത സമിതി വൈസ് ചെയർമാൻ വിഎസ് ഷരീഫ്, അനസ് പരപ്പിൽ ,യുവ തരംഗ് സെക്രട്ടറി ബി.വി.മുഹമ്മദ് അഷറഫ് പി.ടി.അസ്ലം, എ.ടി.മൊയ്തീൻ കോയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ഫ്രാൻസിസ് റോഡ് നിന്ന് പുറപ്പെട്ട റാലി തങ്ങൾസ് റോഡ് വഴി കുറ്റിച്ചിറയിൽ പ്രവേശിക്കുകയായിരുന്നു.

കുറ്റിച്ചിറയിൽ നടന്ന സമാപന ചടങ്ങ് എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്തു. അസി.എക്സൈസ് കമ്മീഷണർ ആർ.ബൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ കെ.മൊയ്തീൻകോയ ആദ്ധ്യക്ഷ്യം വഹിച്ചു.

കൗൺസിലർമാരായ എസ്.കെ.അബൂബക്കർ പി.,മുഹ്സിന സിയസ് കൊ പ്ര സിഡണ്ട് സി.ബി.വി.സിദ്ദീഖ്, സി.എ.ഉമ്മർകോയ,ആർ.ജയന്ത് , വനിതാ വിംഗ് ചെയർമാൻ, ബ്രസീലിയ ശംസുദ്ദീൻ, ഒ.ഫരിസ്റ്റ സംസാരിച്ചു. ജാഗ്രത സമിതി ജനറൽ കൺവീനർ എൻ.പി.നൗഷാദ് സ്വാഗതവും വൈസ് ചെയർമാൻ പി.വി.യൂനുസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News