Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം

26 Jul 2024 17:42 IST

Preyesh kumar

Share News :

മേപ്പയ്യൂർ:  പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ,പെൻഷൻ പരിഷ്കരണ

കുടിശ്ശിക ക്ഷാമബത്ത അരിയർ ഉടനെ നല്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേരളസ്റ്റേറ്റ്

സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂനിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു


ഏ.കെ. ജനാർദ്ദനൻ അധ്യക്ഷനായ കൺവൻഷനിൽ ജന്മശതാബ്ദി ആഘോഷിച്ച കുടുബപെൻഷണർ കാവുള്ളാം വീട്ടിൽ കല്ലാണി അമ്മയെ ആദരിച്ചു കൈതാങ്ങ് വിതരണം, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, 75 വയസ്സു തികഞ്ഞവരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. പുസ്ത രചയിതാവായ വി.കെ .ബാബു ഉന്നത വിജയം നേടിയ വിദ്യാർത്ഥിൾ എന്നിവരെയും കൺവൻഷനിൽ ആദരിച്ചു .സംസ്ഥാന കൗൺസിലർ എളേപ്പൻ നായർ, ബ്ലോക്ക് പ്രസിഡണ്ട് ശശിധരൻ നായർ, ബ്ലോക്ക് സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, കെ.വി.രാജൻ, നളിനി കണ്ടോത്ത്, വി.കെ. ബാബു, പി.ചെക്കിണി, കെ.പി.ഗംഗാധരൻ, എം മുഹമ്മദ് അഷറഫ്, അനിൽകുമാർ, എ.പി. ബാബു , ഇ.എം .ശങ്കരൻ, കെ.എം .പത്മനാഭൻ എന്നിവർ സംസാരിച്ചു.. യൂനിറ്റ് സെക്രട്ടറി കെ.സത്യൻ സ്വാഗതവും കെ. കെ. നാരായണൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News