Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

20 Jan 2025 20:10 IST

enlight media

Share News :

കോഴിക്കോട് : ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിൽ പഠിക്കുന്ന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കൗണ്‍സിലിംഗ് സേവനം നൽകാനായി അഞ്ചു കൗണ്‍സിലര്‍മാരെ താൽക്കാലികമായി നിയമിക്കുന്നു. അധ്യയന കാലത്ത് സ്‌കൂളിലും ഒഴിവുസമയത്ത് ഓണ്‍ലൈന്‍/ഭവന സന്ദര്‍ശനം/സ്‌കൂള്‍ ക്യാമ്പുകള്‍ എന്നിവ മുഖേനയും കൃത്യമായ മാര്‍ഗരേഖയിലൂടെ കട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള,

യോഗ്യതയുളളവരെയാണ് വേണ്ടത്.

മാസം 27000 രൂപയാണ് വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് വൈകീട്ട് അഞ്ച് മണി. പരീക്ഷ/സ്‌ക്രീന്‍ ടെസ്റ്റ്/അഭിമുഖം, അസല്‍ സാക്ഷ്യപത്രങ്ങളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തെ ഫീഷറീസ് ആസ്ഥാന ഓഫീസിൽ നടത്തും. പ്രായം 25 നും 45 നും ഇടയില്‍.

യോഗ്യത: മനഃശാസ്ത്രം/കൗണ്‍സിലിംഗില്‍ പിജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ (മെഡിക്കല്‍ ആന്റ് സൈക്യാട്രി), സര്‍ക്കാര്‍ മേഖലയില്‍ കൗണ്‍സിലിംഗ് നടത്തിയിട്ടുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്/മേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.


കൂടുതല്‍ വിവരങ്ങള്‍ക്ക് (https://fisheries.kerala.gov.in), ഫോണ്‍: 0471-2305042.

Follow us on :

More in Related News