Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലഗോകുലം പുന്നയൂർക്കുളം താലൂക്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭയാത്രയിൽ ആയിരത്തിൽപ്പുറം വേഷങ്ങൾ അണിനിരന്നു...

26 Aug 2024 20:40 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളം താലൂക്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭയാത്രയിൽ ആയിരത്തിൽപ്പുറം വേഷങ്ങൾ അണിനിരന്നു.വടക്കേകാട്,പുന്നയൂർ,പുന്നയൂർക്കുളം,കാട്ടകാമ്പാൽ എന്നിവിടങ്ങളിലായി ശോഭയാത്രകൾ നടന്നു.വടക്കേകാട് നിന്നുള്ള ശോഭയാത്രകൾ നമ്പീശൻപടി കാവീട്ടിൽ പുള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂന്നാകല്ല് ശ്രീപത്മനാഭപുരം ക്ഷേത്രത്തിൽ സമാപിച്ചു.പുന്നയൂരിൽ നിന്നുള്ള ശോഭയാത്രകൾ എടരയിൽ നിന്ന് ആരംഭിച്ച് കുഴിങ്ങരയിൽ സമാപിച്ചു.അകലാട് തെങ്ങുംപുള്ളി ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.കാട്ടകാമ്പാലിൽ നിന്നുള്ള ശോഭയാത്രകൾ അയിരൂർ ചിറക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പെങ്ങാമുക്ക് പീഠികേശ്വരം ക്ഷേത്രത്തിൽ സമാപിച്ചു.പുന്നയൂർക്കുളത്ത് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ജ്ഞാനപ്പാന പാരായണം,ചെറായി ശ്രീനാരായണ ബാലഗോകുലത്തിൽ സർഗ്ഗാഷ്ടമി,കലാവൈജ്ഞാനിക,ഉറിയടി മത്സരങ്ങൾ എന്നിവ നടന്നു.വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ സമാപിച്ചു.പെരിയമ്പലത്തും ശോഭയാത്ര നടന്നു.കൃഷ്ണ രാധ വേഷങ്ങൾ,നിശ്ചലദൃശ്യങ്ങൾ,ഗോപിക നൃത്തം,ഭജന എന്നിവ ശോഭയാത്രകളിൽ അണിനിരന്നു.ആഘോഷസമിതി ചെയർമാൻ ജയരാജൻ ചക്കാലകുമ്പിൽ,രക്ഷാധികാരികളായ എ.രാധടീച്ചർ,ചന്ദ്രൻ മങ്കുഴി,ടി.പി.ഉണ്ണി,താലൂക്ക് അധ്യക്ഷൻ ടി,അശോകൻ,ഖജാൻജി സുരേഷ് നടുവത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Follow us on :

More in Related News