Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 22:08 IST
Share News :
.
മുക്കം: കനത്ത മഴയിലും കാറ്റിലും മാവൂർ കൂളിമാട് ഭാഗങ്ങളിൽ മരങ്ങൾ പൊട്ടിവീണ് കനത്ത നാശം ആർ.സി മാവൂർ റോഡിൽ വെള്ളശ്ശേരിയിലും കൂളിമാട് മാവൂർ റോഡിൽ എളമരം കടവ് താത്തൂർ മുതിര പറമ്പ് എന്നിവിടങ്ങളിൽ മരങ്ങൾ പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. മുതിര പറമ്പിൽ KL-42-D-0049 ട്രാവലറിന്റെ മുകളിലും KL-57-9232 ബസ്സിന്റെ മുകളിലൂടെയും മരങ്ങൾ പൊട്ടി വീണു. മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി മൂന്ന് ദിവസം മുമ്പ് വശങ്ങളിലെ കുഴികളടച്ച് താൽക്കാലിക മായി അറ്റകുറ്റപണി നടത്തിയ കാരക്കുറ്റി - തടായി റോഡിൻ്റെ വശങ്ങൾ കനത്ത മഴയിൽ തകർന്നു. പലയിടങ്ങളിൽ കുഴി രൂപാന്തരപ്പെട്ടതോടെ യാത്ര ദുസ്സഹമായി. റോഡിൻ്റെ തുടക്കത്തിൽ 100 മീറ്റർ ഭാഗത്തെ ടാറിങ് നടത്തിയ ഭാഗത്ത് ഒന്നും സംഭവിച്ചില്ല. പൊട്ടിവീണ മരങ്ങൾ മുക്കത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ ഫയർ ഓഫീസർമാരായ പിടി ശ്രീജേഷ്, എം സുജിത്ത്, വി സലീം, എം നിസാമുദ്ദീൻ, സി വിനോദ്, ഹോം ഗാർഡുമാരായ ചാക്കോ ജോസഫ്, കെ എസ് വിജയകുമാർ എന്നിവർ ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി വിവിധ റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.