Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ശിവരാത്രി നാളിൽ(ഞായറാഴ്ച്ച) കൊടിയേറും...

14 Feb 2026 18:34 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ശിവരാത്രി നാളിൽ(ഞായറാഴ്ച്ച)കൊടിയേറ്റി ഫെബ്രുവരി 24 -ന് മഹോത്സവവും,ആറാട്ടും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് വൈകീട്ട് ഏഴിന് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡനാമ ജപയജ്ഞം തുടങ്ങി.പത്തുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച്ച വൈകീട്ട് 7.30-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണൻകുട്ടി ശാന്തി കൊടിയേറ്റും.പുഞ്ചിരി ഉത്സവാഘോഷ കമ്മിറ്റിയുടെ വർണ്ണമഴ ഉണ്ടാകും.തുടര്‍ന്ന് നന്ദഗോവിന്ദം ഭജന്‍സ്,തിരുവാതിരക്കളി എന്നിവ ഉണ്ടാവും.മഹോത്സവം വരെയുള്ള പത്തുദിവസവും ചുറ്റുവിളക്കും,പൂജയും,അന്നദാനം,വൈകീട്ട് നൃത്തം,ഓട്ടന്‍തുള്ളല്‍,കലാമത്സരങ്ങൾ,നാടകം,തിരുവാതിരക്കളി,ഗാനമേള തുടങ്ങി കലാപരിപാടികള്‍ എന്നിവയും ഉണ്ടാവും.മഹോത്സവ ദിവസമായ 24-ന് രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍,ഉച്ചക്ക് മൂന്നിന് എഴുന്നള്ളിപ്പ്,6.30-ന് ദീപാരാധന,വൈകീട്ട് 6.40 മുതല്‍ വിവിധ കരകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും.രാത്രി എട്ടോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 30-ലേറെ ആനകള്‍ അണിനിരക്കും.കൂട്ടിയെഴുന്നള്ളിപ്പിനോടൊപ്പം തിരുവല്ല രാധാകൃഷ്ണൻ ആൻഡ് ഗുരുവായൂര്‍ ശശിമാരാരും നയിക്കുന്ന 101 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന അരയാല്‍ത്തറമേളം ഉണ്ടാവും.രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പ്,10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ ഉണ്ടാവും.വാർത്താസമ്മേളനത്തിൽ ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റുമാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ,അംഗങ്ങളായ ആറ്റൂർ രാജൻ,പി.വി.മോഹനൻ,എം.എസ്.ജയപ്രകാശ്,പി.എസ്.മോഹനൻ,ഉത്സവാഘോഷ കമ്മിറ്റി കൺവീനർ സുനിൽ പനയ്ക്കൽ,ജോയിന്റ് കൺവീനർമാരായ രാജൻ പനയ്ക്കൽ,എൻ.കെ.പുഷ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.  


Follow us on :

More in Related News