Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൊച്ചാട് എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു

04 Nov 2025 07:00 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:​വികസന, ക്ഷേമ രംഗങ്ങളിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് കൈവരിച്ച അഭൂതപൂർവമായ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. നൊച്ചാട് മേഖലാ വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു.​നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയ ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്.


​വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ.കെ. രാജൻ സംസാരിച്ചു. കൂടാതെ, കെ.കെ. ഹനീഫ, ഇ.ടി. സോമൻ, കെ.പി. ആലിക്കുട്ടി, വൽസൻ എടക്കോടൻ, പി.പി. മുഹമ്മദ്, വി.എം. മനോജ്, എടവന സുരേന്ദ്രൻ, പി.കെ. അജീഷ്, സി. മുഹമ്മദ്, എം.എം. ജിജേഷ്, കെ.പി. രാജൻ, സുമേഷ് തിരുവോത്ത്, സി.കെ. പാത്തുമ്മ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News