Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധീകരണത്തിന് പാദുകന്യാസം നടത്തി

26 Mar 2025 21:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ചിരപുരാതനമായ കൊഴുക്കല്ലൂർ ചാവട്ട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായുള്ള തറക്കല്ലിടൽ ചടങ്ങ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. ക്ഷേത്രം തന്ത്രി തൈക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ദേവരാജൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിലും ഡോ. പിയൂഷ്.എം. നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലുമാണ് ചടങ്ങ് നടന്നത്.ക്ഷത്ര കമ്മറ്റി പ്രസിഡണ്ട് രമേശ് തട്ടാറത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. നാരായണൻ സ്വാഗതവും സനൽ പണിക്കർ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ സുനിൽ വടക്കയിൽ, ഭാസ്കരൻ പറമ്പത്ത്, ശ്രീധരൻ കണ്ണമ്പത്ത്, പി. എം.ബാബു എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിന് ആവശ്യമായ ഭൂമി സംഭാവന ചെയ്ത ഗിരിജ പുതുക്കുടികണ്ടിയെ ആദരിച്ചു. ചടങ്ങിന് ക്ഷേത്രം എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.

Follow us on :

Tags:

More in Related News