Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നലെ വരെ മാലിന്യം തള്ളി; ഇനി തള്ളിയാല്‍ 'ജിമ്മന്‍മാരുടെ' ഇടി കിട്ടും

05 Oct 2024 09:54 IST

Kakkanad News Malayalam

Share News :

കാക്കനാട്: രാത്രിയില്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി ആരും കാണാതെ മാലിന്യ തള്ളിയിട്ടുള്ള പോകുന്നവര്‍ ഇനിയീ പരിപാടി നിര്‍ത്തിക്കോ... കാരണം ഇനിയുമീ തള്ള് തുടര്‍ന്നാല്‍ 'ജിമ്മന്‍മാരുടെ' നല്ല ഇടി കിട്ടും. പറയുന്നത് മറ്റാരുമല്ല. തൃക്കാക്കര നഗരസഭയിലെ 23-ാം (കമ്പിവേലിക്കകം) ഡിവിഷനിലെ നാട്ടുകാരാണ്. ഇത്രയും നാള്‍ സഹിച്ചു ഇനി പറ്റില്ലെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യവിരുദ്ധരുടെ മാലിന്യം തള്ളല്‍ നിര്‍ത്താന്‍ ജിമ്മന്‍മാരെ വാര്‍ത്തെടുക്കുകയാണ് വാര്‍ഡ് കൗണ്‍സിലര്‍ സല്‍മ ഷിഹാബ്. മാലിന്യം തള്ളല്‍ കേന്ദ്രമായ കമ്പിവേലിക്കകം- കുമാരനാശാന്‍ റോഡിലാണ് ഓപ്പണ്‍ ജിം തുറന്നിരിക്കുന്നത്. രാത്രിയാല്‍ ആളൊഴിഞ്ഞ റോഡായതിനാല്‍ വാഹനങ്ങളിലെത്തി കവറില്‍ കെട്ടി മാലിന്യം തള്ളല്‍ ഇവിടെ പതിവായിരുന്നു. നേരം പുലരുമ്പോള്‍ തെരുവ് നായ്ക്കള്‍ ഈ മാലിന്യങ്ങളൊക്കെ വലിച്ച് പറിച്ച് റോഡാകെ പരത്തും. ദുര്‍ഗന്ധം മൂലം കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതുമൂലം ദുരിതത്തിലായി, തള്ളലുകാര്‍ക്ക് പണികൊടുക്കാനുള്ള ഐഡിയ ആലോചിച്ചപ്പോഴാണ് റോഡരികില്‍ നീളത്തില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ച് സാമൂഹ്യവിരുദ്ധരെ 'ഇടിച്ചോടിക്കാന്‍' തൃക്കാക്കര നഗരസഭ തീരുമാനിച്ചത്. റോഡരികില്‍ ഇന്റര്‍ലോക് വിരിച്ച് മനോഹരമാക്കിയ ശേഷമാണ് നഗരസഭ ഫണ്ടില്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ച് ഓപ്പണ്‍ ജിം സ്ഥാപിച്ചത്. കൗണ്‍സിലര്‍ സല്‍മ ഷിഹാബ് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ കെ.എ. നജീബ്, ഷിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News