Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രെയ്സ് ബിരിയാണി ചലഞ്ച് : സംഘാടക സമിതിയായി.

16 Dec 2024 12:19 IST

UNNICHEKKU .M

Share News :


മുക്കം: മുന്നൂറിലധികം കിടപ്പു രോഗികളെ പരിചരിച്ചുകൊണ്ടിരിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ ധനശേഖരണാർത്ഥം ജനുവരി 8 ന് ചേന്ദമംഗല്ലൂർ പുൽപറമ്പിൽ സംഘടിപ്പിക്കുന്ന നാലാമത് ബിരിയാണി ചലഞ്ചിന് സംഘാടക സമിതി രൂപീകരിച്ചു. മുക്കം നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തുേ. കോർഡിനേറ്റർ പി.കെ ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ കൂടാരം, കെ പി അഹമ്മദ് കുട്ടി, വി പി ഹമീദ്, ഒ.ശരീഫുദ്ദീൻ, അനീസ് മൂശാരിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ - എ ഗഫൂർ മാസ്റ്റർ (ചെയർമാൻ), വി പി ഹമീദ് (വൈസ് ചെയർമാൻ, പി കെ ശരീഫുദ്ദീൻ (ജനറൽ കൺവീനർ), അനീസ് മൂശാരിക്കണ്ടി (കൺവീനർ) ഇ.അശ്റഫ് മാസ്റ്റർ കുളിമാട് (ട്രഷറർ).

Follow us on :

More in Related News