Wed May 14, 2025 11:29 AM 1ST

Location  

Sign In

സിപിഐ മുണ്ടിലാക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന പ്രതിഷേധ സമരം സംഘടിപ്പിച്ചു

28 Feb 2025 21:24 IST

Saifuddin Rocky

Share News :

മുതുവല്ലൂർ: സിപിഐ മുണ്ടിലാക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മുതുപറമ്പ് ആസാദ് പടിമുതൽ തനിയം പുറം കിഴിശ്ശേരി റോഡ് വരെ തകർന്നു തരിപ്പണമായ റോഡുകളും ഓവുപാലങ്ങളും നന്നാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ മുണ്ടിലാക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പട്ടികജാതി മേഖലയായ പള്ളിക്കുന്ന് ഭാഗത്തെ അടക്കം നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടേക്ക് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒരു ഓട്ടോ വിളിച്ചാൽ പോലും വരുന്നില്ല. നിരവധി ആളുകളെ ആശുപത്രിയിലേക്കടകം കൊണ്ടുപോകേണ്ട റോഡ് ആയത് കൊണ്ട് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും സമരത്തിൽ ആവശ്യമുയർന്നു.

സിപിഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം നിസാർ സിപി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

സിപിഐ മുതുവല്ലൂർ ലോക്കൽ സെക്രട്ടറി അസ്ലം ഷേർ ഖാൻ, കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി അംഗം സഹീർ മണ്ണാരിൽ, ചന്ദ്രൻ, ബാപ്പുട്ടി പരതക്കാട്, ഹനീഫ ഒന്നാം മൈൽ, സൈതലവി എരണികുളവൻ, ശിഹാബ് മുണ്ടക്കുളം, കുഞ്ഞാൻ എന്നിവർ സംസാരിച്ചു. കാരി ബീരാൻ കുട്ടി അധ്യക്ഷനായി.

ബ്രാഞ്ച് സെക്രട്ടറി റഷീദ് ദേവർത്തൊടി സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി നീലകണ്ഠൻ നന്ദിയും പറഞ്ഞു.

Follow us on :