Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംസ്‌കാരിക പൈതൃക പുരസ്കാരം പ്രഖ്യാപിച്ചു

18 Jun 2025 11:48 IST

NewsDelivery

Share News :

വടകര: കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറം വടകര കണ്ണൂർ 'സാംസ്കാരിക പൈതൃക പുരസ്ക്കാരം 2025' പ്രഖ്യാപിച്ചു. വിവിധ കലാരംഗം വിദ്യാഭ്യാസം ഇവയിൽ നിസ്തുല സംഭാവന നൽകിയവരെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. അദ്ധ്യാപകർ വിദ്യാർത്ഥികൾ കലാസ്വാദകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ നിർദേശങ്ങൾ, പ്രൊഫ. സജിത കിഴിനിപ്പുറത്ത്, ഡോ അന്നം സിനി, കലൈമാമണി സതി ശങ്കർ എന്നിവരടങ്ങിയ ജഡ്മിങ് കമ്മിറ്റി വിലയിരുത്തിയാണ് പുരസ്‌കാരാർഹരെ തീരുമാനിച്ചത്. മോഹിനിയാട്ടം-ആർ എൽ വി രാമകൃഷ്ണൻ(തൃശൂർ), ഭരതനാട്യം- മാൻസിയ വി പി (മലപ്പുറം), ചാക്യാർ കൂത്ത് കലാമണ്ഡലം അഭിജോഷ് (പാലക്കാട്), കേരള നടനം നിരഞ്ജനൻ കെ കെ (കോഴിക്കോട്),ഓട്ടൻ തുള്ളൽ കലാമണ്ഡലം കാർത്തിക് ശങ്കർ (തൃശൂർ), വിദ്യാഭ്യാസം ഡോ. പി കെ സഭിത്ത് (കോഴിക്കോട്)എന്നിവർക്കാണ് പുരസ്കാരം. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 2025 ജൂലൈ ആദ്യവാരം മയ്യഴിയിൽ വച്ച് സമർപ്പിക്കും സാമൂഹ്യ സാംസ്‌കാരിക പൊതു രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും

ഡോ. പി പി ഷാജു (സെക്രട്ടറി)

രോഹിത് എ ആർ (ചെയർമാൻ സ്വാഗതസംഘം)

ശ്രീകാന്ത് കെ കെ (ട്രഷറർ)

വിനീത് പി കെ (ജോയിന്റ് സെക്രട്ടറി)

ദിലിൻ കെ പി (മെമ്പർ)

അനുനന്ദ് എ കെ (മെമ്പർ) എന്നിവർ 'പത്രസമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News