Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിജീവനത്തിൻ്റെ ചായക്കട

16 Aug 2024 22:45 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങാകാൻ അതിജീവനത്തിൻ്റെ ചായക്കട .

ഡി വൈ എഫ് ഐ ഒറ്റപ്പാലം മേഖലാ കമ്മറ്റി നേതൃത്വത്തിലാണ് ചായക്കട ആരംഭിച്ചത് . നഗരസഭ മാർക്കറ്റ് കോംപ്ലക്സ് പരിസരത്ത് വെള്ളിയാഴ്ച വൈകിട്ട് പ്രവർത്തനം ആരംഭിച്ച ചായക്കട അഡ്വ . കെ പ്രേംകുമാർ എം എൽ എ യാണ് ഉദ്ഘാടനം ചെയ്തത് . രാത്രി വരെ ചായക്കട പ്രവർത്തനം നീണ്ടു . ശനിയാഴ്ച പകൽ മൂന്ന് മണി മുതൽ പുനരാരംഭിക്കുന്ന ചായക്കട എട്ടു മണി വരെ തുറന്നിരിക്കും. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും .

Follow us on :

More in Related News