Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റബ്ബർപുരക്ക് തീപിടിച്ചു

21 Dec 2024 22:35 IST

ENLIGHT MEDIA PERAMBRA

Share News :

 പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയിൽ ബാലകൃഷ്ണൻ എന്നിവരൂടെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് പുരക്ക് തീപിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് തീപിടിച്ചത്.വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി തിയണച്ചു. 

 

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു.റബ്ബർ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടർന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു.ഫയർ സ്റ്റേഷനിൽ നിന്നും ഏറെ ദൂരമില്ലാത്തതിനാലാണ് തൊട്ടടുത്തുള്ള വീടിലേക്ക് തീ പടരാതെ അഗ്നിബാധ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. ഉണക്കാനിട്ട റബർഷീറ്റുകളും തേങ്ങയും ഉൾപ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു. ഷീറ്റ്പുരയോട് ചേർന്ന് വിറകുകൾ കൂട്ടിയിടുന്നത് അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, പി.ആർ. സോജു, കെ.എം. ബിജേഷ് അശ്വിൻ ഗോവിന്ദ്, ഹൃദിൻ, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാർഡ്സ് എ.എം. രാജീവൻ, വി. കെ. ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News