Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹസ്ത സ്നേഹവീട് കട്ടിളവെയ്ക്കൽ കർമം

16 Dec 2024 21:13 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിക്കുന്ന സ്നേഹ വീടിൻ്റെ കട്ടിള വെയ്ക്കൽ കർമം ചെയർമാൻ മുനീർ എരവത്ത് നിർവഹിച്ചു. ഹസ്ത പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അശരണർക്കായി നിർമാണം ആരംഭിച്ച അഞ്ച് സ്നേഹ വീടുകളിൽ ഒന്നാണ് ഏക്കാട്ടൂരിലേത്. നിരാലംബരായ പേരാമ്പ്ര മീറങ്ങാട്ട് മീത്തൽ ചന്ദ്രൻ, കൂത്താളി പേരാമ്പ്രക്കുന്നുമ്മൽ ബിന്ദു, അവള എടപ്പോത്ത് മീത്തൽ ബാവ, വാളൂർ പാലക്കാം പൊയിൽ മീത്തൽ സബീറ എന്നിവരുടെതാണ് നിർമാണം ആരംഭിച്ച മറ്റു വീടുകൾ. ആദ്യഘട്ടത്തിൽ 20 സ്നേഹവീടുകൾ നിർമിച്ചു നൽകുക എന്നതാണ് ഹസ്തയുടെ ലക്ഷ്യം. ഹസ്ത ജനറൽ സെക്രട്ടറി ഒ.എം. രാജൻ മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ സലാം തറമൽ, സ്നേഹ വീട് കോ-ഓർഡിനേറ്റർ കെ. അഷറഫ് മാസ്റ്റർ, വി. കെ.രമേശൻ മാസ്റ്റർ, കെ. കെ. കോയക്കുട്ടി, അമ്മദ് പൊയിലങ്ങൽ, ഇ.എം. പത്മിനി, കെ പി സുലോചന, ഹസ്ത മീഡയ സെൽ കൺവീനർ സാജിദ് അഹമ്മദ്, രാജൻ ആയാട്ട് എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News