Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമഗ്രവികസനം ലക്ഷ്യമിട്ട്‌ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു

02 Feb 2026 19:31 IST

PALLIKKARA

Share News :

  ജനകീയാസൂത്രണത്തിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ  2026 -27 വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. പുതിയതും നൂതനവുമായ മേഖലകളിലേക്ക് പദ്ധതികൾ നടപ്പിലാക്കി മാതൃകാപരമായ വികസനം കൊണ്ടുവരണമെന്ന് യോഗം ഉദ്ഘടനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ പറഞ്ഞു. പഞ്ചായത്തിലെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ രൂപീകരണവും നിർവഹണവും നടത്താൻ ഉദ്ദേശിക്കുന്നത് . പദ്ധതിയുടെ രൂപീകരണത്തിനായി കാലത്ത് പത്തുമണിയോടുകൂടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പഞ്ചായത്തിൽ എത്തി ചേർന്നു. 2026 -27 ലേക്കുള്ള പ്രവർത്തനങ്ങളും ആവശ്യമായ നിർദ്ദേശങ്ങളും നൽകുകയുണ്ടായി. വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിനിത,ആഷിഫ് മഷ്ഹൂദ് എന്നിവർ സംസാരിച്ചു. ഇത്രയും വിപുലമായ വർക്കിംഗ് ഗ്രൂപ്പ് മുമ്പൊരിക്കലും പഞ്ചായത്തിൽ ഉണ്ടായിട്ടില്ലായെന്നാണ് പൊതുവേ വിലയിരുത്തൽ. ജനങ്ങളുടെ പ്രശ്നങ്ങളിൽ എല്ലാം അതാത് സമയത്ത് തന്നെ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ യുഡിഎഫ് ഭരണനേതൃത്വത്തിന്റെ ശ്രമം. കക്ഷിരാഷ്ട്രീയ ഭേദമന്യേഎല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി കൊണ്ടാണ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. 


Follow us on :

More in Related News