Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാളപള്ളിപുറം സെൻറ്. ആന്റണീസ് തീർത്ഥാടന ദൈവാലയത്തിൽ ഗ്രാൻഡ് പാരെന്റ്സ് ഡേ ആഘോഷിച്ചു

28 Jul 2024 16:49 IST

WILSON MECHERY

Share News :

മാളപള്ളിപുറം:

മാളപള്ളിപുറം സെൻറ്. ആന്റണീസ് തീർത്ഥാടന ദൈവാലയത്തിൽ ഗ്രാൻഡ് പാരെന്റ്സ് ഡേ ആഘോഷിച്ചു. ഇടവകയിലെയും അയൽ ഇടവകകളിലെയും 70 വയസ്സിനു മുകളിലുള്ള 130 ൽ പരം മാതാപിതാക്കൾ വേണ്ടി പ്രത്യേക കുർബാനയും കലാപരിപാടികളും സംഘടിപ്പിച്ചു. ഇടവകയിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഉച്ചഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് മുതിർന്നവർ വീട്ടിലേക്കു മടങ്ങിയത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ അപ്പനും അമ്മയുമായ വി. ജോവാക്കിമിന്റെയും വി. അന്നയുടെയും തിരുന്നാളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവകയിലെ സന്നദ്ധ സംഘടനകളും മതബോധന പി ടി എ അംഗങ്ങളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. വികാരി ഫാ.ബിനു മുക്കത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News