Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി ഉസ്താദ് ഉറൂസ് ഇന്ന് മുതൽ

11 Jan 2025 09:44 IST

enlight media

Share News :

കുറ്റിക്കാട്ടൂർ | പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് പ്രിൻസിപ്പലുമായിരുന്ന മർഹൂം കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി ഉസ്താദ് 34- ആമത് ഉറൂസ് മുബാറകിന് ഇന്ന് (ശനി) മുതൽ തുടക്കമാകും.

ഇന്ന് (ശനി ) വൈകീട്ട് നാല് മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സമസ്ത ജില്ലാ ഉപാധ്യക്ഷൻ എം അബ്ദുല്ലത്വീഫ് മുസ്‌ലിയാർ നേതൃത്വം നൽകും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഫള്‌ൽ ഹാഷിം സഖാഫി പതാക ഉയർത്തും.

വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് വാകത്ത് അബ്ദുറഹ്മാൻ മദനി ഉദ്ഘാടനം ചെയ്യും. എം അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാഥിതിയാകും.

ഹാഫിള് അബൂബക്കർ സഖാഫി പന്നൂര് പ്രഭാഷണം നടത്തും.

നാളെ (ഞായറാഴ്ച) നടക്കുന്ന പ്രഭാഷണത്തിന് ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര നേതൃത്വം നൽകും. കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യാതിഥിയാവും.

തിങ്കളാഴ്ച നടക്കുന്ന പ്രഭാഷണത്തിന്

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേത്രത്വം നൽകും. അബ്ദുൽ ഹസീബ് സഖാഫി നരിക്കുനി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ മുഖ്യാതിഥിയാകും.

ചൊവ്വ രാവിലെ 11 മണിക്ക് നടക്കുന്ന ഖത്മുൽ ഖുർആനിന് എ എസ് കെ തങ്ങൾ വെട്ടിച്ചിറ, അനീസ് സഖാഫി, അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, ഹാഫിള് സുഫ്യാൻ മുഈനി എന്നിവർ നേത്രത്വം നൽകും.

വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യും.

എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

കൽത്തറ അബ്ദുൽ ഖാദർ മദനി ബഷീർ സഖാഫി നല്ലളം പ്രഭാഷണം നടത്തും.

ദിക്റ് ദുആ മജ്ലിസിന് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നേതൃത്വം നൽകും. കെ പി ബീരാൻ മുസ്ലിയാർ പെരുവയൽ, വാക്കത്ത് അബ്ദുറഹ്മാൻ മദനി, അലവി സഖാഫി കായലം, മൂസ സഖാഫി കുറ്റിക്കടവ്, ബഷീർ മുസ്ലിയാർ ചെറൂപ്പ, വിക്ടറി സിദ്ദീഖ് ഹാജി തുടങ്ങിയവർ സംബന്ധിക്കും.

Follow us on :

More in Related News