Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍എസ്എസ് ചെമ്മനാട് കരയോഗം നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

18 Dec 2024 19:01 IST

enlight media

Share News :

നായര്‍ സര്‍വ്വീസ് സൊസൈറ്റി കര്‍മ്മനിരമായ 110 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എന്‍എസ്എസ് ചെമ്മനാട് കരയോഗം കോണത്തുമൂലയില്‍ പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എ ബാലകൃഷ്ണന്‍ നായര്‍ മന്ദിരം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് എം കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെയും ആദ്ധ്യാത്മിക-കലാ-സാംസ്‌കാരിക മേഖലകളില്‍ പ്രശസ്തരായവരെയും കരയോഗ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി കെ എന്‍ മധുസൂദനന്‍ നമ്പ്യാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശശിധരന്‍ നായര്‍ എ നന്ദിയും പറഞ്ഞു.

Follow us on :

More in Related News